ഏത് കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും അധികാരികളുടേയും അനുമതികള്‍ ആവശ്യമാണ്. അനുമതി ഇല്ലാത്ത കെട്ടിട നിര്‍മ്മാണങ്ങള്‍ ശിക്ഷാര്‍ഹമാണ്.
എയര്‍പോര്‍ട്ട് ക്ലിയറന്‍സ്
ഓരോ മുന്‍സിപ്പല്‍ ഓഫീസിന്റെയും കീഴിലുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെയും ഡയറക്ടറേറ്റ് ഓഫ് എയര്‍ ട്രാഫിക് മാനേജ് മെന്റിന്റെയും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണ്. നിശ്ചയിച്ച ഉയര പരിധിയ്ക്ക് പുറത്തുള്ള എല്ലാ കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ
നിര്‍ദ്ദിഷ്ട ബില്‍ഡിംഗ് എയര്‍പോര്‍ട്ട് റഫറന്‍സ് പോയിന്റില്‍ നിന്നും 20കി.മീ ഉളളില്‍ ആണെങ്കില്‍ / ഓരോ എയര്‍പോര്‍ട്ടിനും അംഗീകരിച്ചിട്ടുള്ള കളര്‍ കോഡഡ് സോണിനുള്ളില്‍ ആണെങ്കിലും/ഭൂനിരപ്പില്‍ നിന്നും 150 മീറ്ററില്‍ കൂടുതല്‍ ഉയരത്തിലുള്ളതാണെങ്കിലും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്.
നേവല്‍ & ആര്‍മി ക്ലിയറന്‍സ്
പ്രതിരോധ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണം , അല്ലെങ്കില്‍ നിര്‍മ്മാണം, ഇസ്റ്റൈലസേഷന്‍ എന്നിവയ്ക്ക് ലോക്കല്‍ മിലിട്ടറി അതോറിറ്റിയുടെ എന്‍ ഒ സി നിര്‍ബന്ധമാണ്.
CRZ ക്ലിയറന്‍സ്
1986 ലെ ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം ഹൈ ടൈഡ് ലൈന്‍ (HTL) ന് സമീപമുള്ള 500 മീ. തീരപ്രദേശവും ഹൈടൈഡ് ലൈനിനും ലോ ടൈഡ് ലൈനിന് ഇടയ്ക്കുള്ള പ്രദേശവും നദികളുടേയും കായലുകളുടേയും തീരപ്രദേശങ്ങളും കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (CRZ) ആയി അറിയപ്പെടുന്നു. മേല്‍ പറഞ്ഞ നിയമം CRZ മേഖലയിലെ വ്യവസായിക കെട്ടിട നിര്‍മ്മാണങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നുണ്ട്.
കേന്ദ്രപരിസ്ഥിതി വനം മന്ത്രാലയത്തിന്റെ 2006 സെപ്റ്റംബര്‍ 14 ലെ വിഞ്ജാപനം നം. SO1533(E) പ്രകാരം പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേറ്റ് ലെവല്‍ എന്‍വയോണ്‍മെന്റ് ഇംപാക്ട് അസ്സ്‌മെന്റ് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.
ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണനിയമം 1986 പ്രകാരം കോസ്റ്റല്‍ റെഗുലേഷന്‍ സോണില്‍ പെടുന്ന കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് കേരള കോസ്റ്റല്‍ സോണ്‍ മാനേജ്ജ്‌മെന്റ് അതോറിറ്റി (KCZMA) യുടെ അനുമതി നിര്‍ബന്ധമാണ്.
ലാന്‍ഡ് ക്ലിയറന്‍സ്
കേരള നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം അത്തരം മേഖലകളിലെ കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സംസ്ഥാന നഗരവികസന മന്ത്രാലത്തിന്റെയും അനുമതി ആവശ്യമാണ്.
പരിസ്ഥിതി- വനമന്ത്രാലയ ക്ലിയറന്‍സ്
ഇന്ത്യന്‍ പരിസ്ഥിതി സംരക്ഷണനിയമം 1986 ന് കീഴിലുള്ള വിഞ്ജാപന പ്രകാരം ചില പ്രത്യേക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. മേല്‍പറഞ്ഞ വിഞ്ജാപനപ്രകാരം 50000 sqm നും 150000 sqm നും ഇടയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍സിപാലിറ്റികള്‍ക്കോ വികസന അതോറിറ്റികള്‍ക്കോ ജില്ലാപഞ്ചായത്തുകള്‍ക്കോ പരിസ്ഥിതി സംരക്ഷണ ഉപാധികള്‍ വയ്ക്കാവുന്നതാണ്.
സമീപത്തുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അനുമതി
ഏത് കെട്ടിട നിര്‍മ്മാണങ്ങള്‍ക്കും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി അത്യാവശ്യമാണ്. പുരാവസ്തു ഗവേഷണ വകുപ്പിന്റെ അധീനതയിലുള്ള സ്മാരകങ്ങളുടെ 300 മീറ്റര്‍ ചുറ്റളവില്‍ ഉള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ മോണുമെന്റ് അതോറിറ്റി / പുരാവസ്തു ഗവേഷണവകുപ്പിന്റെ എന്‍ ഒ സി ആവശ്യമാണ്.
കേരള ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിയറന്‍സ്
സംസ്ഥാനത്ത് ബഹുനില കെട്ടിടങ്ങള്‍ക്ക് കേരള ഫയര്‍ ലൈസന്‍സ് സര്‍ട്ടിഫിക്കറ്റോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്. വകുപ്പുതല ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിക്കുകയും പ്ലാന്‍ സൂക്ഷ്മ പരിശോധന നടത്തുകയും ചെയ്യും. അതിന് ശേഷമേ നിര്‍മ്മാണത്തിനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് നല്‍കുകയുള്ളൂ. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷവും വീണ്ടും പരിശോധനയ്ക്കായി എത്തുന്നതാണ്.
കേരള വാട്ടര്‍ അതോറിറ്റി ക്ലിയറന്‍സ്
അഴുക്കുചാലുകള്‍ക്ക് മുകളില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം വാട്ടര്‍ അതോറിറ്റി നിരോധിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണനിയമ പ്രകാരം ബോര്‍വെല്‍ ഉള്‍പ്പെടെയുള്ള ഭൂഗര്‍ഭ ജലസ്രോതസുകള്‍ക്ക് കേന്ദ്രഭൂഗര്‍ഭ ജല അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.
സോണിംഗ് ക്ലിയറന്‍സ്
ടൗണ്‍പ്ലാനിംഗ് ഒാഫീസറുടെ കീഴില്‍ വരുന്ന അപേക്ഷകള്‍ സോണിംഗ് അനുമതി നല്‍കുന്നതിന് മുന്‍പായി മറ്റ് വകുപ്പുകളുടെ എന്‍ ഒ സി/അനുമതികള്‍ക്കും വേണ്ടി അയച്ചുകൊടുക്കുന്നു.
GAIL ക്ലിയറന്‍സ്
കെട്ടിട നിര്‍മ്മാണ പ്രദേശം ഗ്യാസ് പൈപ്പ് ലൈനിന്റെ 30 മീ. ചുറ്റളവിലുള്ളതാണെങ്കില്‍ GAIL, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തുടങ്ങിയവരുടെ എന്‍ ഒ സി ആവശ്യമായി വരും
നാഷണല്‍ ഹൈവേ അതോറിറ്റി ക്ലിയറന്‍സ്
നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ െേഹെവേ ഓഫ് അതോറിറ്റിയുടെ എന്‍ ഒ സി നിര്‍ബന്ധമാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ക്ലിയറന്‍സ്
ഏത് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി അത്യാവശ്യമാണ്.
ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ ഒ സി
പ്രസ്തുത പ്രദേശം റെയില്‍ ലൈനിന് 30 മീ. ചുറ്റളവിലുള്ളതാണെങ്കില്‍ റെയില്‍വകുപ്പില്‍ നിന്നുള്ള എന്‍ ഒ സി നിര്‍ബന്ധമായി വരും.
ഏതൊരു കെട്ടിടത്തിന്റെയും സുഗമമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ പറഞ്ഞ ക്ലിയറന്‍സുകള്‍ നിര്‍ബന്ധമാണ്. ഇക്കാരണങ്ങള്‍ കൊണ്ട് നിങ്ങള്‍ കേരളത്തിലൊരു ഫ്‌ളാറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നയാളാണെങ്കില്‍ നിങ്ങളുടെ സുരക്ഷ പ്രഥമപരിഗണനയാക്കുന്ന ശരിയായ ബില്‍ഡറെ തെരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ ലോകോത്തരനിലവാരമുള്ള സൗകര്യങ്ങള്‍ക്കൊപ്പം സുരക്ഷയും സമാധാന ജീവിതവും ഉറപ്പ് വരുത്തുന്ന കല്യാണ്‍ ഡെവലപ്പേഴ്‌സിന് ഒപ്പം ചേരൂ.